
ഉന്മാദം; ഉള്ളിലെരിയുന്ന
കനലുകളുടെ രൂപമാറ്റം.
സാന്ത്വനങ്ങള്‍ അഗ്നികുണ്ഠ്ത്തിലെ
വെറും ഈയാംപാറ്റകള്‍
ഒഴുകിയെത്തിയ ശീലുകള്‍
കരിന്തിരികളായി കെട്ടടങ്ങി!
തേങ്ങലുകള്‍ മനസ്സിലെ
തടവറകളിലകപ്പെടുന്നു.
രാവുകളുടെ ദൈര്‍ഘ്യത്തില്‍
സ്വപ്നമാകുന്ന നിദ്രകള്‍.
പകലുകള്‍ വിഷാദങ്ങള്‍ക്ക്
വഴിമാറുന്നൂ.
ഇവിടെ,
ആവര്‍ത്തനങ്ങള്‍ക്ക് വിരസത
ഇനിയും പീഡനങ്ങള്‍ക്ക്
അറുതിയായില്ല.
എന്റെ ദുഃഖങ്ങള്‍
പളുങ്കുപാത്രത്തില്‍ തട്ടിചിതറുന്നു.
വാരിയെടുത്ത മുത്തുകള്‍
കയ്യിലൊതുങ്ങുന്നില്ല.
വീചികളിലെവിടെയോ
കടലിരമ്പം.
തുറന്നുവെച്ച ഹൃദയം
കണ്ണുചിമ്മി.
ശൂന്യത മാത്രം
അവശേഷിക്കുമ്പോള്‍
ഉള്ളിലെരിയുന്ന കനലുകളുടെ
രൂപമാറ്റം, ഉന്മാദം….
Nannaayittund...
മറുപടിഇല്ലാതാക്കൂ"എന്റെ ദുഃഖങ്ങള്‍
പളുങ്കുപാത്രത്തില്‍ തട്ടിചിതറുന്നു.
വാരിയെടുത്ത മുത്തുകള്‍
കയ്യിലൊതുങ്ങുന്നില്ല."
There is pain
മറുപടിഇല്ലാതാക്കൂbravo! keeep it up
ചുറ്റും ശൂന്യത മാത്രം!
മറുപടിഇല്ലാതാക്കൂthanks shanavas, abis and ismail kurumbadi
മറുപടിഇല്ലാതാക്കൂ