
സ്ത്രീ ശക്തയാകുന്നത് എപ്പോള്‍?
നേരമൊരുപാടായി ചിന്തിക്കുന്നു…
സ്വന്തം ഉദരത്തില്‍ ജീവന് കണികയെ
നൊമ്പരപ്പെടുത്താതെ ഊട്ടിവളര്‍ത്തി
പേറ്റു നോവറിഞ്ഞ അമ്മയുടെ നേരിനോ
പേറ്റു നോവറിഞ്ഞ അമ്മയുടെ നേരിനോ
അതോ വാശി പിടിക്കും അനിയനെ
ആന കളിപ്പിച്ചും തോറ്റുകൊടുത്തും
സ്നേഹിച്ച നേര്‍പെങ്ങളുടെ നീതിയ്ക്കോ
താലോലിച്ചും കൊഞ്ചിച്ചും
ഏതു ചെയ്തികള്‍ക്കും അരു നിന്നും
വഷളാക്കിയ മുത്തശ്ശിയുടെ ലാളനക്കോ
കാമ്പസിന്റെ പടിവാതില്ക്കല്
മാറില്‍ ചേര്‍ത്തുവെച്ച താളുകള്‍ക്കിടയില്‍ പ്രേമം
കൈമാറിയ പ്രണയിനിയുടെ നൊമ്പരത്തിനോ
ആടിയുലയും ജീവിതനൌകയെ ശാന്തമായി
തീരത്തടുപ്പിക്കാന്‍ പരിശ്രമിച്ച
സ്വന്തം പാതിയുടെ ആത്മത്യാഗത്തിനോ
പൊടിഞ്ഞ വിയര്‍പ്പുകണികള്‍
കുഞ്ഞിളം കൈകളാല്‍ ഒപ്പിയെടുത്ത
അരുമ മകളുടെ സ്നേഹത്തിന് സ്പര്‍ശമോ
എന്തായിരിക്കാം കാരണം?
സ്ത്രൈണതയുടെ സമസ്ത ഭാവങ്ങള്‍ക്ക് മുന്നില്‍
പുരുഷന് ദുര്ബലനാകുമ്പോഴായിരിക്കാം
സ്ത്രീ ശക്തയാകുന്നത്
അഥവാ ശക്തിയാകുന്നത്…
സ്ത്രൈണതയുടെ സമസ്ത ഭാവങ്ങള്‍ക്ക് മുന്നില്‍
മറുപടിഇല്ലാതാക്കൂപുരുഷന് ദുര്ബലനാകുമ്പോഴായിരിക്കാം
സ്ത്രീ ശക്തയാകുന്നത്
അഥവാ ശക്തിയാകുന്നത്…
thanks shabna
മറുപടിഇല്ലാതാക്കൂente aliya ningal oru sambavam thanne
മറുപടിഇല്ലാതാക്കൂathondalle ante pengale njaan kettiyath!!!
മറുപടിഇല്ലാതാക്കൂ