2014 മാർച്ച് 28, വെള്ളിയാഴ്ച
2014 മാർച്ച് 26, ബുധനാഴ്‌ച
2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച
വീണ്ടും പിന്തുടരുന്നോ ?
ഭ്രാന്ത്
ഇനിയും എന്നെ
പിടിവിടാതെ ...
അറിയുന്നൂ
നോവിന്‍ പിടച്ചിലുകള്‍ ...
മനസ്സിന്‍ താളം
തെറ്റുമ്പോള്‍
അലിയുന്ന ഒരു
അനുഭൂതി
തേങ്ങല്‍
ഹൃത്തില്‍ നിന്നെവിടെ
നിന്നോ ....
ഉരുകുന്നൂ
കഠിന ഹൃദയങ്ങള്‍...
ഭ്രാന്ത്
ഇനിയും എന്നെ
പിടിവിടാതെ...
രോഗം, ദാരിദ്ര്യം
കഷ്ടപ്പാട്
എന്നെ ഭയപ്പെടുത്തുന്നു...
വീണ്ടും
എന്തിനീ മണ്ണില്‍ത്തന്നെ.....?
മതി, നിര്‍ത്ത്
മോഹത്തിന്റെ
ഈ ലാസ്യമുഖം...
ആര്‍ത്തിയുടെ
വശ്യഭാവം...
എനിക്കത്
വെറുപ്പാണ്
വേണ്ട
ഇനിയും നിന്റെ
ദ്രംഷ്ട്രങ്ങള്‍ കൊണ്ട്
ആലിംഗനം ചെയ്യരുത്..
വയ്യ
എനിക്കിനി
മടങ്ങിപ്പോകണം
എന്‍ പ്രിയരുടെ
അരികിലേക്ക്...
കാമത്തിന്റെ
സാന്ത്വനത്തിന്റെ
കൊഞ്ചലിന്റെ
താരാട്ടുപാട്ടിലേക്ക്...
ഭ്രാന്ത്
ഇനിയും എന്നെ
പിടിവിടാതെ.....
കാരണം
പ്രവാസമേ
നിന്നെ അത്ര മാത്രം
വെറുക്കുന്നു ഞാന്‍...
2011 ജനുവരി 2, ഞായറാഴ്‌ച
2010 ഡിസംബർ 28, ചൊവ്വാഴ്ച
ശൂന്യത മാത്രം അവശേഷിക്കുമ്പോള്‍

ഉന്മാദം; ഉള്ളിലെരിയുന്ന
കനലുകളുടെ രൂപമാറ്റം.
സാന്ത്വനങ്ങള്‍ അഗ്നികുണ്ഠ്ത്തിലെ
വെറും ഈയാംപാറ്റകള്‍
ഒഴുകിയെത്തിയ ശീലുകള്‍
കരിന്തിരികളായി കെട്ടടങ്ങി!
തേങ്ങലുകള്‍ മനസ്സിലെ
തടവറകളിലകപ്പെടുന്നു.
രാവുകളുടെ ദൈര്‍ഘ്യത്തില്‍
സ്വപ്നമാകുന്ന നിദ്രകള്‍.
പകലുകള്‍ വിഷാദങ്ങള്‍ക്ക്
വഴിമാറുന്നൂ.
ഇവിടെ,
ആവര്ത്തനങ്ങള്‍ക്ക് വിരസത
ഇനിയും പീഡനങ്ങള്‍ക്ക്
അറുതിയായില്ല.
എന്റെ ദുഃഖങ്ങള്‍
പളുങ്കുപാത്രത്തില്‍ തട്ടിചിതറുന്നു.
വാരിയെടുത്ത മുത്തുകള്‍
കയ്യിലൊതുങ്ങുന്നില്ല.
വീചികളിലെവിടെയോ
കടലിരമ്പം.
തുറന്നുവെച്ച ഹൃദയം
കണ്ണുചിമ്മി.
ശൂന്യത മാത്രം
അവശേഷിക്കുമ്പോള്‍
ഉള്ളിലെരിയുന്ന കനലുകളുടെ
രൂപമാറ്റം, ഉന്മാദം….
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)