2010 ഡിസംബർ 28, ചൊവ്വാഴ്ച

പ്രത്യാശയറ്റ പ്രവാസം…













മോഹങ്ങള്‍
മൃതിയടയുമ്പോള്‍

മൃതിയെ കാമിക്കണമെന്നുണ്ട്
കാമം മോഹമാകുമ്പോഴോ?

ബന്ധങ്ങള്‍ അന്യമാകുമ്പോള്‍
അന്യതയെ അകറ്റണമെന്നുണ്ട്
അകല്‍ച്ച ബന്ധങ്ങള്‍ക്കാകുമ്പോഴോ?

വെറുപ്പ് സ്നേഹമാകുമ്പോള്‍
സ്നേഹത്തെ പുല്കണമെന്നുണ്ട്
പുല്കേണ്ടത് വെറുപ്പാകുമ്പോഴോ?

നുണകള്‍ സത്യങ്ങളാകുമ്പോള്‍
സത്യത്തെ ആവാഹിക്കണമെന്നുണ്ട്
ആവാഹിക്കപ്പെടുന്നത് നുണകളാകുമ്പോഴോ?

ജീവിതം മടുക്കുമ്പോള്‍
മടുപ്പിനെ ഒഴിവാക്കണമെന്നുണ്ട്
ഒഴിവാക്കേണ്ടത് ജീവിതത്തെ തന്നെയോ ?!!

5 അഭിപ്രായങ്ങൾ: